കണ്ണൂർ കീരിയാട് എരുമവയലിൽ സ്ഫോടനം. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഉത്തർപ്രദേശ് ബൽറാംപൂർ സ്വദേശി ബർക്കത്ത് ആണ് മരിച്ചത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂർ കൊയിലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക