അടുത്ത രണ്ടു ദിവസങ്ങളിലും യുഎഇയില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി . വരും ദിവസങ്ങളില്‍ കൂടുതൽ തണുപ്പ് ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വടക്കുപടിഞ്ഞാറന്‍ ദിശയിലെ കാറ്റ് മണിക്കൂറില്‍ 25-35 കിലോമീറ്റര്‍ വേഗത്തിലും ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ 45-60 കിലോമീറ്റര്‍ വേഗത്തിലും വീശാന്‍ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി.
തീരപ്രദേശങ്ങളില്‍ 12-24 ഡിഗ്രി സെല്‍ഷ്യസും ഉള്‍പ്രദേശങ്ങളില്‍ 11-26 ഡിഗ്രി സെല്‍ഷ്യസും മലയോരമേഖലയില്‍ 8-20 ഡിഗ്രി സെല്‍ഷ്യസുമായി താപനില താഴും. റാസല്‍ഖൈമയിലെ ജെബല്‍ ജെയ്സില്‍ ഇന്ന് അനുഭവപ്പെട്ട താപനില 4.3 സെല്‍ഷ്യസ് ആയിരുന്നു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും യുഎഇയിലെ റോഡുകളിലെ കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക