കറുത്ത സ്റ്റിക്കർ വീടുകളിലെ ജനൽ ചില്ലുകളിൽ പതിക്കുന്ന സംഭവത്തിൽ പൊതു ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഇത് തികച്ചും തെറ്റിധാരണാജനകമായ കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. നവമാധ്യമങ്ങൾ വഴി ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ പ്രശ്നം വിലയിരുത്താൻ റേഞ്ച് ഐജിമാർക്ക് നിർദേശം നല്കിയിട്ടുണ്ടെന്നും എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സൈബർ സെല്ലുകളിലേക്കും നിർദേശം കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക