തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടു പേര് കൂടി ജീവനൊടുക്കി. വയനാട് ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേഷ് ബാബു, നേമം സ്വദേശി കരുണാകരന് എന്നിവരാണ് ഇന്നു ജീവനൊടുക്കിയത്.
ഇതിനെ തുടർന്ന് കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് ചറച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തിര യോഗം വിളിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് എത്തിയ ശേഷമാകും യോഗം ആരംഭിക്കുന്നത്.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന അടിയന്തിര യോഗത്തില്‍ ഗതാഗത വകുപ്പിലേയും, കെഎസആര്ടിസിയിലേയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക