LATEST NEWS

ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടാകണം

തലസ്ഥാനത്ത് ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ഉണ്ടാകണമെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ കർശന നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പുതിയ നിര്‍ദേശം നല്‍കിയത്.

വെള്ളിയാഴ്ച ക്വോ​​​റം തി​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർന്ന് മന്ത്രിസഭാ യോഗം മാറ്റിവച്ചിരുന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്കം ഏ​​​ഴു മ​​​ന്ത്രി​​​മാ​​​ർ മാ​​​ത്ര​​​മാ​​​ണ് അന്ന് യോഗത്തിനെത്തിയത്. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തത്.

കാലാവധി പൂര്‍ത്തിയായ പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Leave a Comment