സ്ത്രീകളെ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സൗദി അറേബ്യയില്‍ റോയല്‍ കോര്‍ട് ഉപദേഷ്ടാവ് പറഞ്ഞു. സ്ത്രീകള്‍ പര്‍ദ മാത്രമേ ധരിക്കാന്‍ പാടുളളൂ എന്ന് ശഠിക്കരുത്. സ്ത്രീകളുടെ ശരീരം മറയുന്ന വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാമിക ശരീഅത്തിന്റെ നിര്‍ദേശമെന്ന് റോയല്‍ കോര്‍ട് ഉപദേഷ്ഠാവും ഉന്നത പണ്ഡിത സഭാ അംഗവുമായ ശൈഖ് ഡോ. അബ്ദുല്ല അല്‍ മുത്ലഖ് പറഞ്ഞു.
മുസ്ലിം സ്ത്രീകള്‍ ലോകത്ത് പലഭാഗത്തും പര്‍ദ ധരിക്കാറില്ല. അവര്‍ക്ക് പര്‍ദ പരിചയവുമില്ല. ഇവിടങ്ങളില്‍ ഇസ്ലാം മതം പ്രബോധനം ചെയ്യുന്ന വനിതകള്‍ പോലും പര്‍ദ ഉപയോഗിക്കുന്നില്ല. സൗദിയില്‍ തന്നെ മക്കയിലും മദീനയിലും ഇത്തരത്തിലുളള നിരവധി സ്ത്രീകള്‍ പര്‍ദ ഉപയോഗിക്കാതെ മാന്യമായ വസ്ത്രം ധരിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുപോലെ സ്ത്രീകള്‍ മുഖം മറക്കുന്നതും ഇസ്ലാമികമല്ല. റിയാദിലെ കോടതികളില്‍ സ്ത്രീകള്‍ മുഖം മറച്ചാണ് എത്തിയിരുന്നത്. മുഖം മറക്കാതെ കോടതികളിലെത്തണമെന്ന് അടുത്തിടെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക