ഷാര്‍ജ: ഷാർജയിലെ അപ്പാര്‍ട്മെന്റില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കുവൈത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാര്‍ജ അല്‍ ബൂട്ടിനലിലെ അപ്പാര്‍ട്മെന്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വൻ തീപിടുത്തം ഉണ്ടായത്. പല നിലകളിൽ താമസിക്കുന്നവരാണ് അപകടത്തിനിരയായത്.അപ്പാർട്മെറ് റിലെ എയർകണ്ടീഷനിൽ നിന്നുമാണ് തീപിടിത്തമുണ്ടായത്. തുടർന്ന് ബാക്കി നിലകളിലേക്ക് തീ പടരുകയായിരുന്നു.

38കാരിയായ മൊറോക്കന്‍ യുവതിയും, ഇവരുടെ നാലും ആറും വയസുള്ള രണ്ടു കുട്ടികള്‍, 35കാരനായ ഇന്ത്യന്‍ പൗരന്, 40കാരിയായ പാകിസ്ഥാനിയുമാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ ഇന്ത്യകാരനും ഉണ്ട്.
അറേബ്യന്‍ ഓസിസ് എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ് മരിച്ച ഇന്ത്യക്കാരന്. യുപി സ്വദേശിയാണ്. ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ഉദ്യോഗസ്ഥരെത്തി അന്വേഷിച്ചപ്പോഴാണ് മരണവിവരം സ്ഥിരീകരിച്ചത്.
തീയണക്കാൻ ഉള്ള ശ്രമം തുടർന്ന് കൊണ്ട് ഇരിക്കുകയാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ സാമി ഖാമിസ് അല്‍ നാഖ് ബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക