അങ്കമാലി: സ്വത്ത് തർക്കത്തെ തുടർന്ന് അനുജൻ ചേട്ടനെ വെട്ടിക്കൊന്നു. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് വെട്ടികൊന്നത്. അങ്കമാലി മൂക്കന്നൂർ എരപ്പ് അര്കയലിൽ ശിവൻ( 60) ഭാര്യ വത്സ (56) മകൾ സ്മിത (33) കൊല്ലപ്പെട്ടത്.
ശിവന്റെ അനുജൻ ബാബു ആണ് കൊലനടത്തിയത്. സ്മിതയുടെ രണ്ടു വയസുള്ള മകൾക്കും വെട്ടേറ്റു. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിൽ. ശിവന് സ്ഥലം അളവാണ് തൊഴിൽ. ബാബു ഓട്ടോ ഡ്രൈവറാണ്.
എന്ത് ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയതെന്ന് അറിയില്ല. തനിച്ചാണോ സംഘമായിട്ടാണോ കൊലനടത്തിയതും വ്യക്തമല്ല. തിങ്കളാഴ്ച്ച വൈകിട്ട് ശിവന്റെ വീട്ടിൽ എത്തിയ ബാബു കൊലപാതകം നടത്തിയതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക