നെല്ലൂർ: ആന്ധ്രപ്രദേശിലെ നെല്ലുരിലെ ചെഞ്ചു റെഡ്ഡി എന്ന് കർഷകനാണ് തന്റെ കൃഷിയിടത്തിൽ സണ്ണി ലിയോണിന്റെ ബിക്കിനി ചിത്രം സ്ഥാപിച്ചത്. കാബേജ് , കോളി ഫ്ലവർ തുടങ്ങിയവ കൃഷി ഇറക്കുന്നുണ്ട്. കണ്ണേറ് കൊള്ളാതിരിക്കാൻ വേണ്ടിയാണ് ഈ ചിത്രം ചെഞ്ചു സ്ഥാപിച്ചത്.
ലിയോണിന്റെ ഏതേലും ചിത്രം പോരാ ചുവപ്പ് ബിക്കിനി തന്നെവേണം എന്ന് നിർബന്ധമുള്ളയാളാണ് ചെഞ്ചു റെഡ്ഢി എന്ന കർഷകൻ. ചുവപ്പാകുമ്പോൾ കൃഷിയിടത്തിനു കണ്ണേറ് കിട്ടില്ലെന്നാണ് വിശ്വാസം. എന്നാൽ ഈ കർഷകൻ സണ്ണി ലിയോണിന്റെ കടുത്ത ആരാധകനൊന്നുമല്ല.
വിളവ് നല്ല രീതിയിൽ ലഭിച്ചതോടെ ആളുകൾ കൃഷിയിടം ശ്രദ്ധിക്കാൻ തുടങ്ങി അതുകൊണ്ടാണ് ചെഞ്ചു ഇങ്ങനെ ഒരു ചിത്രം സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക