ഷവോമിയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്ഷകാര്‍ട്ടിലും കൂടാതെ mi സൈറ്റിലും ഷവോമി റെഡ്മി നോട്ട് 5 ,ഷവോമി റെഡ്മി 5 പ്രൊ എന്നി മോഡലുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
റെഡ്മി നോട്ട് 5 പ്രധാനമായും രണ്ടു വേരിയന്റുകളില്‍ ലഭ്യമാണ്. അടിസ്ഥാന വേരിയന്റ് 3 ജിബി റാം, 32 ജി സ്റ്റോറേജ് എന്നിവയോടെയാണ് എത്തുന്നത്. ഡ്യൂവല്‍ പിന് ക്യാമെറയിലാണ് ഈ മോഡലുകള്‍ വിപണിയില്‍ എത്തുന്നത്. ഇതിന്റെ മറ്റൊരു മോഡലാണ് 4 ജിബി റാം, 64 ജിബി സ്റ്റോറേജില്‍ പുറത്തിറങ്ങിയിരിക്കുന്നത് .
റെഡ്മി നോട്ട് 5 പ്രോ രണ്ട് വേരിയന്റുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് . 4 ജിബി റാം, 64 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഒരു മോഡലും, 6 ജിബി റാം, 64 ജിബി സ്റ്റോറേജുള്ള രണ്ടാമത്തെ മോഡലുമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
6 ജിബിയുടെ മോഡല്‍ 16999 രൂപയ്ക്ക് ഉപഭോതാക്കള്‍ക്ക് സ്വന്തമാക്കാം. 6 ജിബി റാം ഫോണ്‍ 20,000 രൂപയില്‍ താഴെ ഷവോമി പുറത്തിറക്കുന്നത് ആദ്യമായാണ് . 12 മെഗാപിക്സലിന്റെ (1.25-micron pixel സെന്‍സര്‍ )പിന് ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണ് ഇതിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക