ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും ഒരുമിക്കുന്ന വാര്‍ത്ത വീണ്ടും. ഇവരെ ചേര്‍ത്ത് ഗോസിപ്പുകൾ വന്നുവെങ്കിലും സ്ഥിരീകരിക്കത്തക്കതായി ഒരു തെളിവും ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോൾ പുറത്തു വന്ന വാർത്ത പ്രകാരം ഇവര്‍ തമ്മിലുള്ള വിവാഹം 2018 പകുതിയോടെ നടക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു . ഇരുവരുടെയും കുടുംബങ്ങള്‍ വിവാഹസ്ഥലം കണ്ടെത്താൻ ഉള്ള ശ്രമത്തിലാണെന്നാണ് റിപോർട്ടുകൾ
അതേസമയം ഇത്തരത്തിൽ ഉള്ള വാർത്തകൾ ആരാണ് സൃഷ്ട്ടികുന്നതെന്ന് അറിയില്ലെന്ന് രൺവീർ ഇന്ത്യ ടുഡേയോട് വ്യക്തമാക്കി . എന്നാൽ വിവാഹത്തെ ക്കുറിച്ചുള്ള ചിന്തയുണ്ടെന്നും പക്ഷെ കൂടുതൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. വ്യക്തി ജീവിതവും ജോലിയും തുല്ല്യമായി കൊണ്ടുപോകാനാണ് ആഗ്രഹം. ഇപ്പോള്‍ കൂടുതല്‍ ജോലിയിലാണ് ശ്രദ്ധ കാണിക്കുന്നത്- രണ്‍വിര്‍ പറഞ്ഞു. ഇരുവരുടെയും അവസാന ചിത്രം സഞ്ജയ് ലീല ബൻസാലിയുടെ പദ്മവത് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക