മഞ്ജു വാര്യര്‍ കട്ട മോഹൻലാൽ ആരാധികയായി എത്തുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ ഏറ്റെടുത്ത് ആരാധകർ. ചിത്രത്തില്‍ മീനുക്കുട്ടി എന്ന കഥാപാത്രമായിട്ടാണ് മഞ്ജു എത്തുന്നത്. മീനൂട്ടിയുടെ ഭര്‍ത്താവ് സേതു മാധവനായി എത്തുന്നത് ഇന്ദ്രജിത്താണ്.
സുനീഷ് വാരനാട് തിരക്കഥ എഴുതി സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷു റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
മോഹന്‍ലാല്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസായ ദിവസമാണ് മീനൂട്ടി ജനിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെ മോഹന്‍ലാല്‍ സിനിമയില്‍ പലയിടങ്ങളിലായി പരാമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക