കൊച്ചി: ടി.വി.എസ്. മോട്ടോര്‍ കമ്പനിയുടെ 125 സി.സി.യിലെ ആദ്യ സ്കൂട്ടറായ ‘ടി.വി.എസ്. എന്‍ടോര്‍ക്ക് 125’ കേരള വിപണിയില്‍ അവതരിപ്പിച്ചു. മികച്ച രൂപകല്‍പ്പനയ്ക്കൊപ്പം ഉയര്‍ന്ന പ്രകടനവും ഉന്നത സാങ്കേതിക വിദ്യയും സമന്വയിച്ചിരിക്കുന്ന മോഡലാണ് ഇത്. കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഇതിന്റെ വലിയൊരു പ്രത്യേകതയാണ്.
സെല്‍ഫോണ്‍ കണക്ടിവിറ്റി, നാവിഗേഷന്‍ അസിസ്റ്റ്, സ്പീഡ് റെക്കോഡര്‍ തുടങ്ങി നിരവധി സവിശേഷതകളുമുണ്ട്. സ്റ്റൈലിഷ് ഹെഡ്ലാമ്പ്, ഡയമണ്ട് കട്ട് അലോയി വീല്‍,എല്‍ഇഡി ടെയില്‍ ലാമ്പ്, തുടങ്ങിയവ എൻടോർക്കിൻറെ രൂപത്തിലെ സവിശേഷതകൾ ആണ്.
എയര്‍ കൂള്‍ഡ് എസ്ഒഎച്ച്സി എന്ജിന് (7500 ആര്.പി.എമ്മില്‍ 9.4 പിഎസും 5500 ആര്.പി.എമ്മില്‍ 10.5 എന്‍.എം.) മണിക്കൂറില്‍ 95 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന സ്പീഡ്. മാറ്റ് യെല്ലോ, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ്, മാറ്റ് വൈറ്റ് എന്നീ നിറങ്ങളില്‍ സ്കൂട്ടര്‍ ലഭ്യമാണ്. 62,350 രൂപയാണ് കൊച്ചി എക്സ് ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക