നോക്കിയയുടെ പഴയ പതിപ്പായ നോക്കിയ 8110 തിരിച്ചു വരവിനൊരുങ്ങുന്ന എന്ന വാർത്ത വന്നതിനു പിന്നാലെയാണ് മറ്റൊരു പ്രത്യേകത കൂടി കമ്പനി പുറത്തു വിട്ടത്.ബാഴ്സലോണിയയിൽ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ് പുതിയ പതിപ്പ് അവതരിപ്പിക്കുക. നോക്കിയ 8110 റീലോഡഡ് എന്നാണ് എച്ച്എംഡി ഗ്ലോബല്‍ ഈ ഫോണിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
പഴയ ഫോൺ ആണെങ്കിലും പുതിയ രൂപത്തിലാകും ഇത് വിപണിയിൽ പ്രത്യക്ഷപെടുക. പഴയ “ബനാന ഷെയ്പ്” പുതിയ ഫോണിൽ ഉണ്ടാകും എന്നാൽ പഴയതിനേക്കാൾ അൽപം ചെറുതാണ് പുതിയ പതിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക