വിപണിയില്‍ മൂന്ന് തലമുറകള്‍ പിന്നിട്ട സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലുകള്‍ വരവിനൊരുങ്ങിയിരിക്കുകയാണ്. മെയ് ഒമ്പതിന് അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. പുതിയ കാര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാരുതി സുസുക്കി നിലവിലെ വിവിധ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
65,000 രൂപ വരെയാണ് വിവിധ മോഡലുകള്‍ക്ക് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ട്. വാഗണ്‍ ആര്, ആള്‍ട്ടോ കെ10, നിലവിലെ സ്വിഫ്റ്റ് മോഡല്‍ തുടങ്ങിയവ വാങ്ങുമ്പോഴാണ് ഡിസ്കൗണ്ട് ലഭിക്കുക. നിലവിലെ സ്വിഫ്റ്റ് 38,000 രൂപ വരെ കിഴിവോടെയാണ് ലഭിക്കുക. 15,000 രൂപ എക്സ്ചേഞ്ച് ബോണസും 7,000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും 15000 രൂപ ക്യാഷ് ഡിസ്കൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആള്‍ട്ടോ കെ10 CNG വേരിയന്റിന് 25,000 രൂപ ക്യാഷ് ബെനഫിറ്റ് ലഭിക്കും. പെട്രോള്‍ എംടിക്കും എടിക്കും യഥാക്രമം 40,000 രൂപയും 45,000 രൂപയും കിഴിവ് ലഭിക്കും. കൂടാതെ, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 2,500 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ഉണ്ട്.
മറ്റൊരു ഹാച്ച്ബാക്കായ സെലേറിയോയും ഡിസ്കൗണ്ട് ഓഫറുകളുടെ ഭാഗമാണ്. ഉപഭോക്താക്കള്‍ക്ക് CNG വേരിയന്റിന് 30,000 രൂപയും MT, AT വേരിയന്റുകള്‍ക്ക് 35,000 മുതല്‍ 40,000 രൂപ വരെയും ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 2,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ലഭ്യമാണ്.
പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സ്വിഫ്റ്റ് ഇറക്കുന്നതെന്ന് മാരുതി സുസുക്കി അറിയിച്ചു.കൂറ്റന്‍ ഗ്രിലോട് കൂടിയ മുന്‍വശം, പരിഷ്കരിച്ച എല്‍ഇഡി ഹെഡ്ലൈറ്റുകള്, ഡേടൈം റണ്ണിംഗ് ലൈറ്റ് എന്നിവയോട് കൂടിയ കാറിന്റെ മുന്‍വശം കാണിച്ച് കൊണ്ടുള്ള ടീസര്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയിരുന്നു. ബലേനോ, ഫ്രോങ്ക്സ് എന്നിവയ്ക്ക് സമാനമായ പരിഷ്കരിച്ച ക്യാബിനാണ് പുതിയ സ്വിഫ്റ്റില്‍ ഉണ്ടാവുക.
പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലും ബോള്‍ഡ് ബെല്‍റ്റ് ലൈനും സി പില്ലറില്‍ നിന്ന് ഡോറിലേക്ക് സ്ഥാനം പിടിച്ച ഡോര്‍ ഹാന്‍ഡിലുമാണ് വശങ്ങളിലെ മാറ്റം. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്. ബമ്പറിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. റിഫ്ളക്ഷന്‍ സ്ട്രിപ്പുകളും സെല്സറുകളും ബമ്പറില്‍ നല്‍കുന്നുണ്ട്. ഹാച്ച്ഡോര്‍ ഉള്‍പ്പെടെയുള്ളവ മുന്‍ മോഡലില്‍ നിന്ന് കടംകൊണ്ടവയാണെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക