പുതിയ കോംപാക്ട് എക്സ് യു വി മോഡൽ 3 എക്സ്ഒ നിരത്തിലിറക്കി മഹീന്ദ്ര ആൻഡ് മഹിന്ദ്ര. കോംപാക്ട് എക്സ്യുവികളിലേക്കുള്ള ഇന്ത്യൻ വാഹനപ്രേമികളുടെ മാറ്റം ശക്തിപ്പെട്ടിരിക്കുന്ന കാലത്താണ് ഇന്ത്യൻ നിരത്തുകളിൽ കരുത്തിന്റെ പ്രതീകമായ വിശേഷിക്കപ്പെട്ടിട്ടുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ കോംപാക്ട് എക്സ് യുവി മോഡലുമായി എത്തിയിരിക്കുന്നത്.
ആറ് സ്പീഡ് മാന്വൽ, ഓട്ടോമാറ്റിക് വകഭേദങ്ങൾ ലഭ്യമാകുന്ന വാഹനം വിപണിയിലെ മത്സരം ഇരട്ടിപ്പിക്കാനുതകുന്ന സവിശേഷതകളുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, 4 ഡിസ്ക് ബ്രേക്കുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, കുട്ടികളുടെ സുരക്ഷയ്ക്കായി പാസഞ്ചർ എയർബാഗ് ഓൺ/ ഓഫ്, അഡാസ് ലെവൽ രണ്ട് സംവിധാനങ്ങൾ തുടങ്ങിയവയും വാഹനത്തിന്റെ സവിശേഷതയാണ്.
മെയ് 15 മുതൽ മഹീന്ദ്രയുടെ ഡീലർഷിപ്പുകളിലും ഓൺലൈനായും ബുക്ക് ചെയ്യാൻ സാധിക്കുന്ന വാഹനത്തിന് 7.49 ലക്ഷം രൂപ മുതൽ 15.49 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വിലയായി ഈടാക്കുക. 1.2 ലിറ്റർ എംസ്റ്റാലിയൻ ടിജിഡിഐ, 1.5 ലിറ്റർ ടർബോ ഡീസൽ എൻജിനുകൾ എന്നിവയ്ക്ക് യഥാക്രമം 96 കിലോ വാട്ട് പവറും 300 എൻ എം ടോർക്കും ഉല്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്.
4.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗം കൈവരിക്കാൻ ആകുന്നതാണ് വാഹനത്തിന്റെ എംസ്റ്റാലിയൻ ടിജിഡി ഐ എൻജിൻ. ഇതുകൂടാതെ 20.1 കിലോമീറ്റർ ഇന്ധനക്ഷമത മാന്വൽ ട്രാൻസ്മിഷനിൽ ലഭ്യമാകും എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക