ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക നടത്തുന്ന ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം’ എന്ന ക്യാംപെയ്നെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം. ക്യാംപെയ്നിന്റെ ഭാഗമായി അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ഫോട്ടോയാണ് മാഗസീനിന്റെ കവര്‍ ഫോട്ടോയായി ഇട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര് രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്.
മോഡലിനെ വച്ചുകൊണ്ട് മാതൃഭൂമി നടത്തുന്ന ക്യാംപെയ്ന് കേവലം കച്ചവടതന്ത്രമാണെന്നും അതൊരിക്കലും മുലയൂട്ടലിനെയും മാതൃത്വത്തെയും മഹത്വവത്കരിക്കുന്നതല്ലെന്നുമാണ് സോഷ്യല്‍മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.
Also Read : ഗൃഹലക്ഷ്മിയുടെ കവര്‍ചിത്രത്തിന് പിന്തുണയുമായി രശ്മി ആർ നായരും
പ്രതികരിക്കാൻ ഇവിടെ എഴുതുക