ന്യൂഡല്‍ഹി: ഇന്ത്യൻ വിപണി കീഴടക്കാൻ ആൻഡ്രോയിഡ് ഓറിയോയിൽ പ്രവർത്തിക്കുന്ന ലാവ ഇസഡ് 50യുമായി പ്രമുഖ നിർമ്മാതാക്കളായ ലാവ. മാർച്ച് മുതൽ ഇത് വിപണിയിലെത്തും. കറുപ്പ് ഗോൾഡ് ഷെയ്ഡുകളിലായിരിക്കും ഫോൺ ഇറങ്ങുക.
മിക്ക ഫോണുകളിലും നാം നേരിടുന്ന സ്റ്റോറേജ് സ്പേസ് കുറവ് അല്ലെങ്കിൽ ഫോണിന്റെ വേഗത കുറവ് എന്നിവയ്ക്ക് ഒരു പരിഹാരമായിരിക്കും ലാവ ഇസഡ് 50 . ഏറ്റവും വേഗത്തിലുള്ള പ്രോസസ്സിംഗ് എൽ ഇ ഡി ഫ്ലാഷ് സൗകര്യവും ഈ ഫോണിന് ഉണ്ടാകുമെന്ന് ലാവ ഇന്റര്‍നാഷണല്‍ പ്രൊഡക്റ്റ് മേധാവി ഗൗരവ് നിഗം പറഞ്ഞു.
ലാവയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗൂഗിളിന്റെ മാസ്മരികത എല്ലാവരിലും എത്തിക്കാൻ കഴിയുമെന്നും അത് വഴി അനുഭവങ്ങൾ പങ്കുവയ്ക്കാൻ കഴിയുമെന്നും ആന്‍ഡ്രോയിഡ് പ്രൊഡക്റ്റ് ഡയറക്ടര്‍ സാഗര്‍ കമദാര് പറഞ്ഞു.
4.5 ഡിസ്പ്ലേ, 2.5 ഡി കെര്‍വ്ഡ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ്, 1.1.ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍, എട്ടു ജിബി ഇന്റേണല്‍ മെമ്മറി, 5.5 ജിബി സ്റ്റോറേജ് സ്പെയിസ്, അഞ്ച് എംപിയുടെ മുന്‍, പിന് ക്യാമറകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതയാണ് . രണ്ടു വർഷത്തെ ഗ്യാരണ്ടി പറയുന്ന ഫോണിൽ 10 ഭാഷകൾ ലഭ്യമാണ്.
എയര്‍ടെലിന്റെ 2000 രൂപ കാഷ് ബാക്ക് ഓഫറും ഒരു വർഷത്തെ സ്ക്രീൻ വാറന്റിയും ലാവ ഇസഡ് 50യിൽ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക