ഗൃഹലക്ഷ്മിയുടെ കവര്‍ പേജിനെ ആക്ഷേപിച്ചുകൊണ്ട് നടി ഷീലു എബ്രഹാം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ വിമര്‍ശനം ഷീലു അറിയിച്ചത്. ഞാന്‍ രണ്ടു കുട്ടികളുടെ അമ്മയാണ്, തന്റെ കുഞ്ഞിന് മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് താരം പോസ്റ്റിൽ പറയുന്നു.
അതുപോലെ ഒരു അമ്മയുടെ പാവനവും പരിശുദ്ധവുമായ വികാരമാണത്. ആ കുഞ്ഞിനെ വിഡ്ഢിയാക്കുകയാണ് ഇതിലൂടെ ചെയ്തത്. ആരെയും തുറന്നുകാട്ടാതെ മുലയൂട്ടാനാണ് ഏതൊരു അമ്മയും ആഗ്രഹിക്കുന്നത്. കാരണം ആ സ്വകാര്യത അമ്മയ്ക്കും കുട്ടിക്കും മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെ തന്നെ പബ്ലിക് സ്ഥലത്തും മുലയൂട്ടിയിട്ടുണ്ട്. ബാഡ് എക്സ്പീരിയന്‍സ് ഉണ്ടായിട്ടില്ലെന്നും ഷീലു പറഞ്ഞു.
പിന്നെ എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അതും അമ്മയാകാത്ത പാല് ചുരത്താത്ത ഒരു സ്ത്രീയില്‍ നിന്നും. ആ കുഞ്ഞു മനസ്സിനെ വിഡ്ഢി ആക്കിയിട്ടു എന്തു പ്രാധാന്യമാണ് ഒരു തുറിച്ചു നോട്ടത്തിനോ ഒരു ക്യാമ്പയിനോ ഒരമ്മയ്ക്കുള്ളതെന്നും ഷീലു എബ്രഹാം ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക