22 ഇനം രോഗങ്ങളുള്ളവർക്ക് ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കാൻ അനുമതിയില്ലെന്ന് ആരോഗ്യ മന്ത്രാലയം. എയ്ഡ്സ്, ഹെപ്പറൈറ്റിസ് ബി, മലേറിയ, മഞ്ഞപ്പിത്തം, ക്ഷയം, ശ്വാസ കോശ രോഗം തുടങ്ങിയവയാണ് പട്ടികയിലുള്ളത്.
കുവൈറ്റിൽ ജോലി തേടുന്ന വിദേശികൾ രണ്ട് തവണകളിലായി ആരോഗ്യ പരിശോധന നടത്തേണ്ടതുണ്ട്. കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവരുടെ രാജ്യത്താണ് ആദ്യ പരിശോധന. അടുത്തത് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളിൽ നിന്നാകണം.
കുവൈറ്റിൽ എത്തിയ ശേഷമുള്ള വൈദ്യ പരിശോധനക്കായി ശുവൈഖ്, ഫഹാഹീൽ, ജഹ്റ, സബ്ഹാൻ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക