കുട്ടികളെ പഠിക്കുന്ന സമയത്ത് ഗെയിം കളിക്കുന്നതിനു വഴക്ക് പറയാറുണ്ട് എന്നാൽ ഗെയിം കളിക്കുന്നത് തലച്ചോറിന് നല്ലതാണ് എന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.വിഷ്വല്‍ സെലക്ഷന് അറ്റെന്‍ഷന്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവരില്‍ ഇലക്ട്രോ എന്ഫോഗ്രാം (ECG) മെഷീന് ഉപയോഗിച്ച് മസ്തിഷ്ക പ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോണിക്സ് സയന്‍സ്സ് ആന്റ് ടെക്നോളജിയിലെ ഗവേഷകള്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ലീഗ് ഓഫ് ലെജന്‍ഡ്സ് ഗെയിം കളിക്കുന്നവരിലാണ് മാറ്റം കണ്ടെത്തിയത്. ഒരു മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ചാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് പഠനം തെളിയിക്കുന്നു .
ഗെയിം കളിക്കുന്ന സമയത്ത് പ്രസക്തമായ വിവരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൊണ്ട് തലച്ചോറിന് മികച്ച പ്രവര്‍ത്തനം നടക്കുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക