ദിലീപിന്റെ മായാമോഹിനിയിലെ പകര്‍ന്നാട്ടത്തിന് ശേഷം മലയാള സിനിമയില്‍ പെണ്‍വേഷത്തിലെത്തി അമ്പരപ്പിക്കാനൊരുങ്ങുകയാണ് ജയസൂര്യ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ പെണ്‍വേഷത്തിലെത്തുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് വീഡിയോ ജയസൂര്യ പുറത്തു വിട്ടു. കറുപ്പ് നിറത്തിലുള്ള സാരിയണിഞ്ഞ് ക്രോപ്പ് ചെയ്ത് മുടിയും കാതിലൊരു ചെറിയ കമ്മലുമായി ജയസൂര്യയുടെ പുതിയ രൂപം. വീഡിയോ കാണാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക