ഭാരതപ്പുഴയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭാരതപ്പുഴയുടെ സമീപം റെയില്‍വേ പാലത്തിന് അടുത്ത് കടവിന് പരിസരത്തായാണ് ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മണലില്‍ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഷര്‍ട്ട് കുരുക്കിയ നിലയിലായിരുന്നു.
ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക