ഗോകുല്‍ സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുന്ന ‘ഇര’ എന്ന ചിത്രത്തിന്റ പുതിയ ടീസര്‍ പുറത്തിറങ്ങി. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് ശേഷം പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോവുന്നതിനിടെ ഒരു മാധ്യമ പ്രവര്‍ത്തകനോട് ദിലീപ് പറഞ്ഞ ഡയലോഗാണ് ടീസറിന്റ ഹൈലൈറ്റ്. ‘എന്തിനാണ് ചേട്ടാ വെറുതെ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നത് ‘എന്ന ഡയലോഗാണ് ടീസറില്‍ ഉള്ളത്.
ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഒരു കൊലപാതകവും അതിനെ സംബന്ധിച്ച് നടക്കുന്ന അന്വേഷണവുമാണ് ഇര സിനിമയുടെ ഇതിവൃത്തം. മിയ, നിരഞ്ജന അനൂപ്, ലെന, അലെന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്, കൈലാഷ് എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ഷൈജു എസ്. എസ് ആണ് ഇര സംവിധാനം ചെയ്യുന്നത്. സംവിധായകന് വൈശാഖ്, ഉദയകൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിെന്റ നിര്‍മാണം. സുധീര്‍ സുരേന്ദ്രന് ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക