ചെന്നൈ: താന്‍ ഒരിക്കല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് നടി വരലക്ഷ്മി ശരത്കുമാര്. ഉടന്‍ വരുമെന്നല്ല, തീര്‍ച്ചയായും ഒരു ദിവസം രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും വരലക്ഷ്മി പറഞ്ഞു. തമിഴിലെ മുന്‍നിര താരമായ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി.
സമൂഹത്തിന് നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും രാഷ്ട്രീയത്തിലേക്ക് വരാം. രാഷ്ട്രീയം മോശം വാക്കല്ല. സിനിമയിലെ പ്രശസ്തി അതിനായി ഉപയോഗിക്കുന്നത് തെറ്റല്ലെന്നും വരലക്ഷ്മി ശരത്കുമാര് പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് വന്നാല്‍, സ്ത്രീ ശാക്തീകരണത്തിനായിരിക്കും ശ്രദ്ധ കൊടുക്കുകയെന്നും രജനികാന്തിനും കമല്‍ഹാസനും മാത്രല്ല ഏതൊരാള്‍ക്കും രാഷ്ട്രീയത്തിലേക്ക് വരാമെന്നും വരലക്ഷ്മി ശരത്കുമാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക