ഷില്ലോംഗ്: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗിന് തിങ്കളാഴ്ച തുടക്കമാകും. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും മേഘാലയ ഫുട്ബോള്‍ അസോസിയേഷനും സംയുക്തമായാണ് ലീഗ് സംഘടിപ്പിക്കുന്നത്. നേരത്തെ മാര്‍ച്ച് 25 ന് ടൂര്‍ണമെന്റ് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു.
ഏഴ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ലീഗിന്റെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ഈസ്റ്റേണ്‍ സ്പോര്‍ട്ടിംഗ് യൂണിയന്, ഇന്ദിരാഗാന്ധി അക്കാദമി ഫോര്‍ സ്പോര്‍ട്സ് ആന്‍ഡ് എഡ്യുക്കേഷനുമായി ഏറ്റുമുട്ടും. ഏപ്രില്‍ 14 നാണ് ഫൈനല്‍. കേരളത്തിന്റെ ഗോകുലം എഫ്സിയുടെ വനിതാ ടീമിന് റൈസിംഗ് സ്റ്റുഡന്റ് ക്ലബ്ബുമായാണ് ആദ്യമത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക