സംസ്ഥാനത്തെ പെട്രോള്‍ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടും. പമ്പുകൾക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമരം.
ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പമ്പുകളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.
അതേസമയം, ഇന്ന് നടത്തുന്ന പെട്രോള്‍ പമ്പ് പണിമുടക്കില്‍ കണ്ണൂര്‍ ജില്ലയിലെ പമ്പുകൾ പങ്കെടുക്കില്ല. പരീക്ഷാക്കാലം, അടുത്ത ദിവസം നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണു സമരത്തില്‍നിന്നു പിന്മാറിയതെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.വി. രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക