ഗുരുവായൂരപ്പനെ ദര്‍ശിക്കണമെന്ന ഗാനഗന്ധര്‍വ്വന്റെ ആഗ്രഹം സഫലമാകുന്നു. അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ. കെവി മോഹന്‍ദാസ് വ്യക്തമാക്കി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ദേവസ്വം നിയമത്തില്‍ മാറ്റം ആവശ്യമെങ്കില്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് പറഞ്ഞു.
ഇക്കാര്യത്തില്‍ ക്ഷേത്രാനുഷ്ഠാനവും ചട്ടവും പ്രകാരം വിയോജിപ്പുള്ള ക്ഷേത്രം തന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അദേഹം അറിയിച്ചു.ഈശ്വര വിശ്വാസികളായ മുഴുവന്‍ ആളുകള്‍ക്കും ക്ഷേത്രപ്രവേശനം സാധ്യമാക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം സാദ്ധ്യമാകാത്തതില്‍ വിഷമം യേശുദാസ് തുറന്നു പറഞ്ഞിരുന്നു. താന്‍ ഈച്ചയോ പ്രാണിയോ മറ്റോ ആയിരുന്നെങ്കില്‍ ഇതിനോടകം ക്ഷേത്രത്തില്‍ കയറാന്‍ സാധിച്ചേനെയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക