രാജ്യത്ത് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ തൊഴിലവസരങ്ങളില്‍ ഇടിവു സംഭവിച്ചതായി ഗവേഷണ ഏജന്‍സിയായ ക്ലെംസ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.കൃഷി, വനം, മീന്‍പിടിത്തം, ഖനനം, ഭക്ഷ്യോത്പന്നങ്ങള്‍, തുണിവ്യവസായം, തുകലുത്പന്നങ്ങള്‍, കടലാസ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും തൊഴിലവസരം കുറഞ്ഞത്.
2014-15 സാമ്പത്തികവര്‍ഷത്തില്‍ 0.2 ശതമാനവും 2015-16 സാമ്പത്തിക വർഷത്തിൽ 0.1 ശതമാനവുമാണ് ഇടിവുണ്ടായതെന്ന് അവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് രാജ്യം പിറകോട്ടുപോകുന്നതാണ് കാരണം.2014-15-ല്‍ 7.4 ശതമാനവും 2015-16-ല്‍ 8.2 ശതമാനവുമായിരുന്നു വളര്‍ച്ചനിരക്ക്.
എന്നാല്‍, വളര്‍ച്ചയിലുണ്ടായ ഈ മുന്നേറ്റം തൊഴിലവസരങ്ങളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചില്ല ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഉത്പാദനക്ഷമത നിരീക്ഷിക്കുന്നതിനുവേണ്ടി റിസര്‍വ് ബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ക്ലെംസ് ഇന്ത്യ.റിസര്‍വ് ബാങ്കിന്റെ വെബ്സൈറ്റില്‍ ക്ലെംസ് ഇന്ത്യയുടെ പഠനറിപ്പോര്‍ട്ട് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക