എച്ച്-1ബി വിസകളുടെ അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ പരിഗണിച്ച് തുടങ്ങുമെന്ന് യു.എസ് ഭരണകൂടം അറിയിച്ചു. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാവും വ്യക്തികള്‍ക്ക് വിസ അനുവദിക്കുക.
കമ്പനികൾക്ക് വിദേശരാജ്യങ്ങളിലെ പ്രൊഫഷണലുകളെ ജോലിക്കെടുക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ വിസ സമ്പ്രദായമാണ് എച്ച്.1 ബി വിസ. ഇന്ത്യയിലെ ഐ ടി വിദഗ്ധര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എച്ച്.1 ബി വിസയാണ്. പ്രതിവര്‍ഷം 65,000 പേര്‍ക്കാണ് എച്ച്.1ബി വിസ അനുവദിക്കുന്നത്. സമര്‍പ്പിക്കപ്പെട്ട എച്ച്.1ബി വിസ അപേക്ഷകള്‍ നടപടികള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും യു.എസ് ഭരണകൂടം വ്യക്തമാക്കി.
ചെറിയ തെറ്റുകള്‍ പോലും അനുവദിക്കില്ലെന്ന് യു.എസ് ഇമിഗ്രേഷന്‍ സര്‍വീസ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിസ അപേക്ഷകള്‍ നൽകുമ്പോൾ നല്ല ശ്രദ്ധ പുലര്‍ത്തണമെന്ന് യു.എസ് ഭരണകുടം സാമൂഹിക മാധ്യമങ്ങളിലുടെ പ്രചാരണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക