മുടിയുടെ നീളം മാത്രം നോക്കിയാൽ മതിയാവും സ്ത്രീ-പുരുഷന്മാരുടെ ചില പൊതു സ്വഭാവ സവിശേഷതകൾ മനസിലാക്കാൻ. എങ്ങനെയെന്ന് നോക്കാം.
സ്ത്രീകളും മുടിയും
നീളംകുറഞ്ഞ മുടി ഉള്ള സ്ത്രീകൾ വളരെ ബോൾഡ് ആയിരിക്കും. എല്ലാവർക്കും നീളം കുറഞ്ഞ മുടിയോട് കൂടിയ ഹെയർ സ്റ്റൈൽ ചേരില്ല എങ്കിലും കൂടുതലും ഈ ഹെയർ സ്റ്റൈൽ തിരഞ്ഞെടുക്കുന്നവർ സ്വതന്ത്രരും ഉറച്ച തീരുമാനത്തിന് ഉടമകളും ആയിരിക്കും. സൗഹൃദം കാത്തുസൂക്ഷിക്കുവാനും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാനും കഴിവുള്ളവരും ആയിരിക്കും.
ബോബ് കട്ട് മുടി ഉള്ള സ്ത്രീകൾ പൊതുവെ നേരെ വാ നേരെ പോ എന്നുള്ള പ്രകൃതക്കാരാണ്. അതായത് സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരും പുതിയ അനുഭവങ്ങളെ ഇഷ്ടപ്പെടുന്നവരും ഈഗോ ഇല്ലാത്തവരും ആയിരിക്കും.
ഷോൾഡർ ലെങ്ത് മുടി ഉള്ള സ്ത്രീകൾ പൊതുവെ ഏറെ സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. സ്വതവേയുള്ള സൗന്ദര്യം കൊണ്ട് എല്ലാവർക്കും ഇവരെ പെട്ടെന്ന് ഇഷ്ടപ്പെടുകയും ഇവർ പുതിയ സൗഹൃദങ്ങൾ ആരംഭിക്കുന്നതിലും നിലനിർത്തി കൊണ്ട് പോകുന്നതിലും ഒരുപാട് മിടുക്ക് കാണിക്കുകയും ചെയ്യുന്നവരാണ്. കൂടാതെ പുതിയ പ്രവർത്തന മേഖലകളിൽ ഇവർ വിജയിക്കുകയും ചെയ്യും.
നീളമുള്ള മുടിയിഴകൾ ഉള്ള സ്ത്രീകൾ വളരെ ശ്രദ്ധാലുക്കളും ക്ഷമയുള്ളവരും പൊതുവെ സ്വപ്നജീവികളും ആയിരിക്കും. കൂടാതെ സന്തോഷകരമായ ജീവിതം നയിക്കുന്നവരും ആഗ്രഹിക്കുന്നത് എല്ലാം സ്വന്തം ആക്കാൻ ശ്രമിക്കുന്നവരും ആണ്. ഇക്കൂട്ടർ ജീവിതത്തിൽ വളരെ ശ്രദ്ധിച്ച് മാത്രം തിരഞ്ഞെടുപ്പ് നടത്തുന്നവരും ആണ്.
പുരുഷന്മാരും മുടിയും
കഷണ്ടിയോ ക്ളീൻ ഷേവ്ഡ് ആയതോ ആയ പുരുഷന്മാർ നർമ്മബോധം ഉള്ളവരാണ്. കൂടാതെ ഇക്കൂട്ടർ സാഹചര്യങ്ങൾ മാറുന്നത് അംഗീകരിക്കാൻ മടി ഉള്ളവർ ആണ് എങ്കിലും മറ്റുള്ളവരെ സഹായിക്കാൻ ഒരുപാട് മനസ്സ് കാണിക്കുന്നവരാണ്.
ഷോട്ട് ഹെയർ ഉള്ള പുരുഷന്മാർ പൊതുവെ വളരെ സന്തോഷമുള്ള സ്വഭാവക്കാരാണ്. പ്രശ്നങ്ങൾ ഉണ്ടായാൽ സധൈര്യം നേരിടുന്നവരും സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാൻ താല്പര്യം ഉള്ളവരും ആയിരിക്കും.
മീഡിയം ഹെയർ ഉള്ള പുരുഷന്മാർ വളരെ തമാശക്കാരും ആൾക്കൂട്ടത്തിന്റെ ശ്രദ്ധാ കേന്ദ്രവും ആയിരിക്കും. യാത്രകൾ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർക്ക് വളരെ നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കുന്നതായിരിക്കും.
ലോങ് ഹെയർ ഉള്ള പുരുഷൻമാർ കുടുംബത്തിനും കൂട്ടുകാർക്കും പ്രാധാന്യം കൊടുക്കുന്ന ഇവർക്ക് സുഹൃത്തുക്കൾ കുറവായിരിക്കും കൂടാതെ ഉള്ള സുഹൃത്തുക്കൾ ആത്മമിത്രങ്ങളും ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക