കുമ്പളയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛന് അറസ്റ്റില്‍. പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. ഇയാള്‍ കാസര്‍ഗോഡ് നടന്ന എടിഎം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാടക വീട്ടില്‍ വെച്ചായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മുന്‍പും പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം നടന്നിരുന്നു. സഹികെട്ട് പെണ്‍കുട്ടി നല്കിയ പരാതിയില്‍ കുമ്പള സിഐ പ്രേംസദന്, എസ്ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ALSO READ: ആരോഗ്യവും ഉന്മേഷവും ഒരുപോലെ നിലനിർത്താൻ പാഷൻഫ്രൂട്ട്; കൃഷിരീതി നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക