ക്ഷേത്രത്തിന് സമീപം വീട് വച്ച് താമസിക്കാന്‍ കൊളളില്ല എന്നത് നമ്മളിൽ പലരും വിശ്വസിക്കുന്ന കാര്യമാണ്. എന്നാൽ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതയുടെ സ്വഭാവം അനുസരിച്ചാണ് അതിനു സമീപം എവിടെ വീട് നിര്‍മ്മിക്കാം, എവിടെ വീട് നിര്‍മ്മിക്കരുത് എന്ന് നിശ്ചയിക്കേണ്ടത്. ക്ഷേത്രപ്രതിഷ്ഠകളെ പ്രധാനമായും രണ്ട് സ്വഭാവക്കാരായി തരംതിരിക്കുന്നു. 1. സാത്വിക ദേവന്മാരും, 2. രൗദ്രദേവന്‍മാരും
സാത്വിക ദേവന്മാര്: മഹാവിഷ്ണു, വിഷ്ണു അവതാരങ്ങള്‍, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്, ഗണപതി എന്നിവരാണ്. ഇവരുടെ ബാലഭാവങ്ങള്‍ കൂടി പരിഗണിക്കാം.
രൗദ്രദേവന്‍മാര്‍: ശിവന്, ഭദ്രകാളി എന്നിവര്‍.
രൗദ്രദേവന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ ഇടതുപിന്നിലായി വീട് നിര്‍മ്മിക്കുന്നത് നല്ലതാണ്. രൗദ്രദേവന്മാരുടെ വലതുമുന്വശം വീട് നിര്‍മ്മിക്കരുത് എന്ന് ശാസ്ത്രം പറയുന്നു. പക്ഷേ ഇടതുമുന്ഭാഗത്ത് നിര്‍മ്മിക്കുന്ന വീടുകള്‍ മധ്യമഫലം തരുന്നു. ഇടത് എന്ന ഗുണവും, രൗദ്രന്റെ മുന്നിലെ ദോഷവും കൊണ്ട് ആണ് മധ്യമഫലം പറഞ്ഞിരിക്കുന്നത്. വലത് എന്ന് ദോഷവും, പിന്നിലെ ഗുണവും ഉളളതുകൊണ്ട് രൗദ്രന്റെ വലതുപിന്നിലെ വീടുകള്‍ ഗൃഹവാസികള്‍ക്ക് മധ്യമഫലം തരുന്നു. സാത്വിക ദേവന്മാരുടെ വലുതുമുന്നിലാണ് വീടുകള്‍ക്ക് ഉത്തമ സ്ഥാനം. ഇടതുപിന്നില് അധമം എന്ന് ശാസ്ത്രം പറയുന്നു. ഇടതുമുിലും വലതുപിന്നിലും മധ്യമഫലം തരുന്നു.
രൗദ്രമൂര്ത്തിയാണെങ്കിലും സാത്വികമൂര്ത്തിയാണെങ്കിലും ഇടതുമുന്നിലും വലതുപിന്നിലുമുളള വീടുകള്‍ ഗൃഹവാസികള്‍ക്ക് മധ്യമഫലം തരുന്നു. രൗദ്രമൂര്‍ത്തിയുടെ ഇടതു പിന്നിലും, സാത്വികമൂര്ത്തിയുടെ വലതുമുന്നിലും വീടുവച്ച് താമസിക്കുന്നവര്‍ക്ക് മാത്രം ഉത്തമഫലം തരുന്നു എന്ന് മനസ്സിലാക്കാം. പക്ഷേ അയ്യപ്പക്ഷേത്രമാണെങ്കില്‍ മറ്റൊന്നുകൂടി കണക്കിലെടുക്കണം.
ഭൂമിനിരപ്പില്‍ നിന്നും ഉയര്‍ന്ന പ്രതിഷ്ഠ സൗമ്യനായ അയ്യപ്പനെയും, ഭൂമിനിരപ്പില്‍ നിന്നും താഴ്ന്ന പ്രതിഷ്ഠ ഉഗ്രരൂപിയായ അയ്യപ്പനായും കണക്കാക്കണം. ക്ഷേത്രം / പളളി അടുത്ത് വയ്ക്കാവുന്ന വീടിന്റെ ഉയരം. ക്ഷേത്രത്തിന്റെ സൂചികാഗ്രം ( താഴികക്കുടം ) ത്തിന്റെ ഉയരത്തിന് മുകളില്‍ ക്ഷേത്രസമീപമുളള വീടുകള്‍ക്ക് ഉയരം പാടില്ല എന്ന് ശാസ്ത്രം പറയുന്നു. ക്ഷേത്രങ്ങളെല്ലാം ഊര്‍ജ്ജസംഭരണികളാണ്. സാധാരണ വ്യക്തികള്‍ക്ക് ഊര്‍ജ്ജം ക്ഷേത്ത്രില്‍ നിന്നും സ്വീകരിക്കാനാവും വിധമാണ് ക്ഷേത്രങ്ങള്‍/പളളികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇടിമില്‍ പോലുളള പ്രകൃതിശക്തികളെയും സൗരയൂഥത്തിന്റെ ആകെയുളള ഊര്‍ജ്ജങ്ങളെയും പ്രതിഷ്ഠയിലേയ്ക്ക് ആവാഹിക്കാനാവും വിധമാണ് പലവിധ ലോഹക്കൂട്ടുകള്‍കൊണ്ട് താഴികക്കുടം നിര്‍മ്മിച്ചിരിക്കുന്നത്.
ക്ഷേത്രശ്രീകോവിലിന് മുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്ന താഴികക്കുടത്തിന് മുകളില്‍ ഉയരം വരുന്ന വീടുകളിലേയ്ക്ക് താഴികക്കുടം ആകര്‍ഷിച്ചെടുത്ത മനുഷ്യന് താങ്ങാനാവാത്ത ഊര്‍ജ്ജം പ്രവഹിച്ച് ആയത് ഗൃഹവാസികള്‍ക്ക് മാരകമായ ജീവിതാനുഭവങ്ങള്‍ നല്കുന്നു. സൗരയൂഥത്തിന്റെ ആകെ ഊര്‍ജ്ജം സംഭരിക്കാനുളള അത്ര ശക്തിശാലിയല്ല മനുഷ്യനും, അവന് നിര്‍മ്മിക്കുന്ന വീടുകളും എന്ന് മനസ്സിലാക്കുക. വലിയ കൊടുങ്കാറ്റടിക്കുമ്പോള്‍ പുല്‍നാമ്പുകള്‍ തലകുനിച്ച് കാറ്റില്‍ നിന്ന് രക്ഷപെടുതും, വന്‍ വൃക്ഷങ്ങള്‍ കാറ്റിനെ പ്രതിരോധിച്ച് നില്ക്കാന് ശ്രമിച്ച് കടപുഴകി വീഴുതും നാം നിതേ്യന കാണുന്നു.
ഭക്തരായിട്ടുളളവര് വീട് നിര്‍മ്മിക്കാന്‍ പലപ്പോഴും അവര്‍ക്കു പെട്ടെന്ന് ആരാധനാലയത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന തരത്തിലാകും സ്ഥലം തിരഞ്ഞെടുക്കുക. എന്നാല്‍ ക്ഷേത്രത്തോടു ചേര്‍ന്ന പറമ്പില്‍ വീട് വയ്ക്കുമ്പോള്‍ ചില സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നാണ് വാസ്തുശാസ്ത്രം. ഉഗ്രമൂര്‍ത്തിയായ ശിവന്, കാളി, നരസിംഹം എന്നീ പ്രതിഷ്ഠയുളള ക്ഷേത്രത്തിന്റെ മുമ്പിലും വലതുവശത്തും വീട് നിര്‍മ്മിക്കാന്‍ പാടില്ല.
മഹാവിഷ്ണു, ശ്രീകൃഷ്ണന്, സരസ്വതി എന്നീ ശാന്തദേവന്മാരുടെ പ്രതിഷ്ഠയുളള ക്ഷേത്രത്തിനു തൊട്ടുപുറകിലും ഇടത്തുവശത്തും വീടുവച്ച് താമസിക്കരുത്. ക്ഷേത്രമിരിക്കുന്ന സ്ഥലത്തേക്കാള്‍ ഉയര്‍ന്ന പറമ്പില്‍ വീട് നിര്‍മ്മിക്കരുത്. ഭവനത്തിന് ക്ഷേത്രത്തേക്കാള്‍ ഉയരം പാടില്ല.
ക്ഷേത്രത്തോട് അടുത്തുളള പറമ്പുകള്‍ ഒഴിവാക്കി വീട് നിര്‍മ്മിക്കുകയാണ് കൂടുതല്‍ നന്ന് എന്നു ചുരുക്കം. ഒഴിവാക്കാന്‍ കഴിയാത്തവര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക.
ALSO READ: ഭാര്യയോട് സെക്സ് ചെയ്യുന്നതിനിടയിൽ മാത്രം ചോദിക്കേണ്ട ചില കാര്യങ്ങൾ നോക്കൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക