ചിരിപ്പൂരത്തിന്റെ മനോഹര കാഴ്ചകളുമായെത്തുന്ന പഞ്ചവർണതത്തയിലെ ചിരി ചിരി എന്ന രസകരമായ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും പി സി ജോജിയും ചേർന്നാണ്. ഒപ്പം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ധർമജന്റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളും.
രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണതത്ത. ജയറാമും കുഞ്ചാക്കോബോബനുമാണ് നായകന്മാരായി എത്തുന്നത്. മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായികായി അഭിനയിക്കുന്നത് അനുശ്രീയാണ്. ഹരി.പി നായരും രമേശ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക