കോട്ടയം: കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടി കൊന്നു. ഇന്ന് പുലർച്ചെ പേരൂർ പൂവത്തുമൂടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മേരി (67) യെയാണ് ഭർത്താവ് മാത്യു ദേവസ്യ (69) കൊലപ്പെടുത്തിയത്. ഇടുക്കി സ്വദേശികളായ ഇവർ മകൾക്കും, ഭർത്താവിനും കുട്ടികൾക്കും ഒപ്പമാണ് താമസിച്ചിരുന്നത്.
കൂടാതെ ആക്രമണത്തില്‍ ഇവരുടെ ചെറുമകളുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്.മാത്യുവിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റു ചെയ്തു. മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.
ALSO READ: ബിസ്ക്കറ്റും കേക്കും കൂടുതൽ കഴിച്ചാൽ സംഭവിക്കുന്നത് ഇതൊക്കെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക