പ്ലാസ്റ്റിക്കിനോട് വിട പറയേണ്ട സമയം അതിക്രമിച്ചു. ഇനിയും നമ്മൾ പ്ലാസ്റ്റിക്കിന്റെ ആശ്രയിച്ചിരുന്നാൽ നമ്മുക്കും നമ്മുടെ വരും തലമുറയ്ക്കും വളരെ വലിയ ആപത്തിന് തന്നെ ഇത് ഇടയാക്കും. അതിനാൽ പ്രകൃതിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായ പ്ലാസ്റ്റിക് നമ്മൾ ഓരോരുത്തരും ഉപേക്ഷിക്കണം.
പ്ലാസ്റ്റിക് നിർമാർജനം എന്ന ലക്ഷ്യത്തോടെ പൂർണ്ണമായി മണ്ണിൽ അലിഞ്ഞ് ചേരുന്ന ‘ട്രൂ ഗ്രീൻ’ കിറ്റുകൾ കേരളത്തിലെത്തുന്നു. ഇതിന്റെ പ്രധാന സവിശേഷത തന്നെ ഉപയോഗ ശേഷം മണ്ണില്‍ ഉപേക്ഷിച്ചാല്‍ പൂര്‍ണ്ണമായും ജീര്‍ണ്ണിച്ച് മണ്ണില്‍ അലിഞ്ഞ് ചേരുമെന്നതാണ്.
ഇത് മണ്ണിനോ പ്രകൃതിക്കോ ഒരു തരത്തിലും ദോഷമുണ്ടാക്കില്ലെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ ദീപക് സാന്‍വി പറഞ്ഞു. 90 മുതല്‍ 180 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവ മണ്ണില്‍ അലിഞ്ഞുചേരുമെന്നും അദ്ദേഹം പറഞ്ഞു. കാരി ബാഗുകള്‍, പാല് പാക്കറ്റുകള്‍, മാലിന്യ സഞ്ചികള്‍, പ്രസാദ കവറുകള്‍, എന്നിവയും കമ്പനി നിര്‍മ്മിക്കുന്നുണ്ട്.
തൃപ്പൂണിത്തുറയിലെ ഗ്രീൻ എർത്ത് സൊല്യൂഷൻ എന്ന കമ്പനിയാണ് അഹമ്മദാബാദിലെ ഗ്രീൻ ഡയംസ് ബയോടെക് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ട്രൂ ഗ്രീന്‍ കിറ്റുകള്‍ കേരളത്തിലെത്തിക്കുന്നത്.
Also Read: രണ്ടു വയസുവരെയുളള കുട്ടികൾക്ക് എണ്ണ അത്യാവശ്യം; കാരണം ഇതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക