ദളിത് ഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താലിൽ കോണ്ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ ബൈക്ക് യാത്ര വൈറലായി. രാവിലെ 9 മണിക്ക് വഴുതയ്ക്കാട്ടെ വീട്ടിൽ നിന്ന് എ.കെ.ആന്റണി കെപിസിസി ആസ്ഥാനത്തേക്ക് പോവാനൊരുങ്ങുകയായിരുന്നു. ദളിത് വിരുദ്ധ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ രാഹുൽ ഗാന്ധി അനുഷ്ഠിക്കുന്ന ഉപവാസത്തിന് പിൻതുണ പ്രഖ്യാപിച്ച് കെപിസിസി. ആസ്ഥാനമായ ഇന്ദിരാ ഭവനിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ പങ്കെടുക്കാനായിരുന്നു യാത്ര.
എന്നാൽ അത്രയും ദൂരം നടക്കാനൊന്നും അദ്ദേഹത്തിന് കഴിഞ്ഞില്ല. തന്റെ സഹായി ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്നാണ് അദ്ദഹം ഇന്ദിരാഭവനിലെത്തിയത്. എന്നാൽ, ഇതിന്റെ ചിത്രങ്ങളൊന്നും ലഭിക്കാത്തതിനാൽ മാധ്യമപ്രവർത്തകർ നേതാവിനോട് ബൈക്കിന്റെ പിന്നിൽ ഒന്നുപോസ് ചെയ്യാമോ എന്ന് ചോദിക്കേണ്ടി വന്നു. എന്നാൽ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ അദ്ദേഹം പറ്റില്ലെന്ന് പറഞ്ഞു.
അവസാനം ഫോട്ടോഗ്രാഫർമാർ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മാധ്യമപ്രവർത്തകരൊക്കെ പോയി എന്നുറപ്പാക്കി നേതാവ് പുറത്തേക്കിറങ്ങി. സഹായിയുടെ ബൈക്കിൽ വശം ചെരിഞ്ഞിരുന്ന യാത്ര തുടങ്ങി. എന്നാൽ തൂണിന് മറഞ്ഞ് ചില ഫോട്ടോഗ്രാഫർമാർ ഉള്ളത് നേതാവ് അറിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക