മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തിലെ ശമ്പള സ്കെയില്‍ പൂര്‍ണമായും ഉടന്‍ നടപ്പിലാക്കണമെന്നും കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു നഴ്സുമാരുടെ പ്രക്ഷോഭം ശക്തമാക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യുഎന്‍എ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് 24 മുതൽ സെക്രട്ടേറിയേറ്റ് പടിക്കല്‍ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നതുവരെ കുത്തിയിരിപ്പ് സമരം നടത്താൻ തീരുമാനിച്ചത്.
ഈ മാസം 16 മുതൽ സമരം ആരംഭിക്കും 24 മുതലാണ് പണിമുടക്ക് .
കരട് വിജ്ഞാപനം അട്ടിമറിക്കുന്ന മിനിമം വേജസ് അഡ്വൈസറി ബോര്‍ഡിന്റെ നിലപാടിനെതിരെ വെള്ളിയാഴ്ച ബോര്‍ഡ് യോഗം നടക്കുന്ന കൊല്ലം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലേക്ക് യുഎന്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക