പങ്കാളികൾ തമ്മിലുള്ള ലൈംഗികതയുടെ കാര്യത്തിൽ ആരും ആർക്കും ഒന്നും പറഞ്ഞു കൊടുക്കേണ്ട ഒരു കാര്യവുമില്ല. എങ്കിലും സെക്സിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. കിടപ്പറയില്‍ കയറുന്നതിനു മുന്‍പ് ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ് ഫ്രഷായ ശരീരത്തോടും മനസോടും കൂടി കിടപ്പറയില്‍ കയറാന്‍ കുളി സഹായിക്കും.
2. അതുപോലെ രാവിലെ മുതല്‍ അണിഞ്ഞിരുന്ന വസ്ത്രം ധരിച്ച് കിടപ്പറയില്‍ കയറരുത് വൃത്തിയുള്ള വസ്ത്രം മനോഹരമായി ധരിച്ചു കിടപ്പറയില്‍ കയറാം.
3. അനാവശ്യ ചിന്തകളും ആധികളും വാതില്ക്കല് ഉപേക്ഷിച്ചിട്ടു വേണം കിടപ്പറയില്‍ കയറാന്‍ ,കയറികഴിഞ്ഞാല്‍ സെക്സിനെ കുറിച്ചുള്ള ചിന്ത മാത്രം മതി.
4. ഭക്ഷണം കഴിച്ച് ഒരു മണിക്കുറിനു ശേഷം മാത്രം സെക്സില്‍ ഏര്‍പ്പെടുക അല്ലാതെ വയറു നിറയെ ഭക്ഷണം കഴിച്ചു ഉടന്‍ തന്നെ സെക്സില്‍ ഏര്‍പ്പെടരുത്.
5. മങ്ങിയ വെളിച്ചമാണ് എപ്പോഴും സെക്സിന് നല്ലത് , വെളിച്ചത്തിലൊ ഇരുട്ടിലോ ബന്ധപ്പെടുന്നതിനേക്കാള്‍ അഭിനിവേശം മങ്ങിയ വെളിച്ചം സമ്മാനിക്കും.
6. സെക്സിന്റെ ആരംഭത്തില്‍ തന്നെ പൂര്‍ണ്ണ നഗ്നരാവരുത് ആവേശത്തിനു അനുസരിച്ചു ഒരോഘട്ടമായി പരസ്പരം വസ്ത്രം ഓരോന്നായി ഒഴിവാക്കുന്നതാണ് നല്ലത് അങ്ങനെ പതിയെ പൂര്‍ണ്ണ നഗ്നരാവണം.
7. എന്നും ഒരേ രീതിയിലുള്ള പൊസിഷനു പകരം വ്യത്യസ്തമായ പൊസിഷനുകള്‍ തെരെഞ്ഞെടുക്കുക, പൊസിഷനുകള്‍ തെരെഞ്ഞെടുക്കുംബോള്‍ രണ്ട് പേര്‍ക്കും ഒരു പോലെ ആയാസരഹിതമായും ആത്മവിശ്വാസത്തോടെയും സെക്സില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന പൊസിഷനുകള്‍ തെരെഞ്ഞെടുക്കുക.
8. എന്നും ഒരേ ബെഡ് റൂമില്‍ വെച്ചുള്ള സെക്സ് ചിലപ്പോള്‍ മടുപ്പുണ്ടാക്കും ഇടക്കൊക്കെ ബാത്ത് റൂമില്‍ വെച്ചോ അടുക്കളയില്‍ വെച്ചോ ഡൈനിങ്ങ് ടേബിളിലോ സ്വീകരണ മുറിയിലെ സോഫയിലോ വെച്ചോ ഒക്കെ സെക്സില്‍ ഏര്‍പ്പെടുക (സാഹചര്യം ഉണ്ടെങ്കില്‍ മാത്രം ) ഇതൊക്കെ സെക്സിന് വളരെ ഏറെ പുതുമ നല്‍കും.
9. സമയം എടുത്തു സെക്സില്‍ ഏര്‍പ്പെടുക ഓരോ ഘട്ടവും ആസ്വദിച്ചു മുന്നോട്ടു പോകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക