കുറഞ്ഞ ചെലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഏഴ് നഗരങ്ങളിലേക്ക് യാത്ര ചെയ്യാനാകും. 1399 മുതല്‍ 3199 വരെയാണ് ഈ സ്ഥലങ്ങളിലേക്ക് ഈടാക്കുന്ന തുക. ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഹിന്‍ഡന്‍, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞനിരക്കില്‍ സര്‍വീസുണ്ടാകുക. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇതുണ്ടാകും.
പദ്ധതിയനുസരിച്ച് സര്‍വീസ് നടത്താന്‍ കരാറൊപ്പിട്ട കമ്പനിയുടേതല്ലാതെ മറ്റ് വിമാനങ്ങള്‍ ഈ സെക്ടറില്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന വ്യവസ്ഥ ഇതിലുണ്ട്. കണ്ണൂരില്‍നിന്ന് മുംബൈ വഴി രാജ്യാന്തര സര്‍വീസ് നടത്താന്‍ പല കമ്പനികളും തയ്യാറായിട്ടുണ്ട്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്പനികള്‍ സര്‍ക്കാരുമായി ധാരണയിലെത്തി. 22 റൂട്ടുകളിലേക്ക് ഈ കമ്പനികള്‍ സര്‍വീസ് നടത്തും.
എന്നാൽ വിമാനത്തിലെ മുഴുവന്‍ സീറ്റും കുറഞ്ഞനിരക്കിലായിരിക്കില്ല. 37മുതല്‍ 40 സീറ്റുവരെയാണ് ഇത്തരത്തില്‍ അനുവദിക്കുക. ബാക്കി സീറ്റുകളില്‍ അപ്പോഴത്തെ നിരക്കനുസരിച്ച് മുഴുവന്‍ തുകയും യാത്രക്കാര്‍ നല്‍കേണ്ടിവരും.
കണ്ണൂരില്‍നിന്നുള്ള സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ നിരക്കുകള്‍
ചെന്നൈ-കണ്ണൂര്‍- 2670, 2399
കണ്ണൂര്‍-ചെന്നൈ- 2660, 2499
കണ്ണൂര്‍-ഹിന്‍ഡന്‍-3199
കണ്ണൂര്‍-ഹുബ്ബള്ളി-1999
കണ്ണൂര്‍- ബെംഗളൂരു-1900, 1799
കണ്ണൂര്‍-ഗോവ -2099
കണ്ണൂര്‍- കൊച്ചി- 1399
കണ്ണൂര്‍ – തിരുവനന്തപുരം-2099
പ്രതികരിക്കാൻ ഇവിടെ എഴുതുക