ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഒപി സമയം കൂട്ടിയതിനെതിരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരം തുടങ്ങി. ഈ മാസം 18 മുതല്‍ കിടത്തി ചികിത്സ നിര്‍ത്തുമെന്നും സമരപ്രഖ്യാപനം നടത്തിക്കൊണ്ട് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിയാണ് സമരം പ്രഖ്യാപിച്ചതെന്നതു കൊണ്ട് തന്നെ സമരത്തെക്കുറിച്ചറിയാതെ ആശുപത്രികളിലെത്തിയ രോഗികൾ വലഞ്ഞു.
ഇന്നലെ രാത്രി 8 മണിക്കാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്.വൈകിയ സമര പ്രഖ്യാപനമായതു കൊണ്ട് ബദല്‍ സംവിധാനം കാര്യക്ഷമമായി ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. തിരുവനന്തപുരം ജനറലാശുപത്രിയില്‍ കരാറടിസ്ഥാനത്തിലുള്ള ഡോക്ടര്‍മാരാണ് നിലവില്‍ പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക