ഇന്ത്യന്‍ ബാങ്കില്‍ നൂറോളം അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ബാങ്ക് ജീവനക്കാരനാകാന്‍ ആഗ്രഹിക്കുന്നവരും യോഗ്യത നേടിയവരും ഇനി എവിടെയും ജോലി തേടി അലയേണ്ടതില്ല.
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ചീഫ് മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നീ തസ്തികയിലാണ് ഒഴിവുകളുള്ളത്. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വിഭാഗത്തില്‍ ഒരു ഒഴിവും, ചീഫ് മാനേജര്‍ 9 ഓഴിവും, മാനേജര്‍ വിഭാഗത്തില്‍ 84 ഒഴിവും, സീനിയര്‍ മാനേജര്‍ വിഭാഗത്തില്‍ 42 ഒഴിവും, അസിസ്റ്റന്റ് മാനേജര്‍ വിഭാഗത്തില്‍ 9 ഒഴിവുമാണുള്ളത്. അപ്ലൈ ചെയ്യാനാഗ്രഹിക്കുന്നവര്‍ 600 രൂപ ഫീസടച്ച് അപ്ലൈ ചെയ്യാം.
എസ്സി/എസ്ടി/പിഡബ്ലുഡി എന്നീ വിഭാഗക്കാര്‍ക്ക് 100 രൂപ ഫീസ് അടച്ചാല്‍ മതി. ഓണ്‍ലൈന്‍ വഴി ഫീസ് അടയ്ക്കാവുന്നതാണ്. 20 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ഏതെങ്കിലും ഡിഗ്രിയും പിജിയും, സിഎ അല്ലെങ്കില്‍ ഐസിഡബ്ലുഎ എന്നീ യോഗ്യതയും ഉള്ളവരായിരിക്കണം. അപേക്ഷഫോറത്തിനുള്ള ഫീസ് അടുത്ത മാസം അഞ്ചിനുള്ളില്‍ അടയ്ക്കേണ്ടതാണ്. അടുത്ത മാസം 17 വരെ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ലൈ ചെയ്യാനും ഇന്ത്യന്‍ ബാങ്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക