ബയേൺ മ്യൂണിക്ക് ജർമ്മൻ കപ്പ് ഫൈനലിൽ. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ബയേർ ലെവർകൂസനെ തകർത്തെറിഞ്ഞ് ബയേണിന്റെ വിജയം. ബയേണിന്റെ വിജയത്തിന് തോമസ് മുള്ളറുടെ ഹാട്രിക്കാണ് ചുക്കാൻ പിടിച്ചത്.
കൂടാതെ ബയേണിന് വേണ്ടി ഹെവി മാർട്ടിനെസ്സ്, ലെവൻഡോസ്കി,തിയാഗോ എന്നിവർ കൂടി ഗോളടിച്ചു. ലാർസ് ബെൻഡറും ലിയോൺബെയ്ലിയുമാണ് ലെവർകൂസൻറെ ആശ്വാസ ഗോളുകൾ നേടിയത്. ബെർലിനിലെ ഫൈനൽ ബർത് ഉറപ്പിച്ച ബയേൺ യപ്പ് ഹൈങ്കിസിന്റെ കീഴിൽ മറ്റൊരു ട്രെബിളിലിന്റെ പാതയിലാണ്.
ബയേൺ ഒൻപത് മിനുട്ടിനുള്ളിൽ രണ്ടു ഗോളുകൾ വലയിലാക്കിയാണ് കളി തുടങ്ങിയത്. എന്നാൽ പതിനാറാം മിനുട്ടിൽ ബയേണിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തു ബെൻഡർ തിരിച്ചടിച്ചു. രണ്ടാം പകുതിയിലായിരുന്നു മുള്ളറുടെ ഹാട്രിക്ക് പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക