ജീവിതപങ്കാളിയെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് രഞ്ജിഷ് മഞ്ചേരി. ഫെയ്സ്ബുക്കിലൂടെയാണ് ജീവിതസഖി ‘സരിഗമ’യെ രഞ്ജിഷ് കണ്ടെത്തിയത്. ഈ മാസം 18ന് ഗുരുവായൂരില്‍ വെച്ചായിരുന്നു രഞ്ജിഷിന്റെയും സരിഗമയുടെയും വിവാഹം.
വധുവിനെ തേടി കഴിഞ്ഞ ജൂലൈയിലാണ് രഞ്ജിഷ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. പിന്നീട് പോസ്റ്റ് വൈറലാകുകയും ചെയ്തു.
തുടർന്ന് ജീവിത സഖിയെ കണ്ടുപിടിക്കാൻ സഹായിച്ച ഫെയ്സ്ബുക്കിനും മാര്‍ക്ക് സുക്കര്‍ബര്‍ഗിനും രഞ്ജിഷ് നന്ദി അറിയിക്കാനും മറന്നില്ല. രഞ്ജിഷിനും സരിഗമക്കും ആശംസകളുമായി സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക