ഉറങ്ങിക്കിടന്ന എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിയെടുത്തു കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഇന്‍ഡേറിലെ രാജ്വാഡ കോട്ടയ്ക്ക് സമീപം മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ ഉറങ്ങിക്കിടന്ന ബലൂണ്‍ കച്ചവടക്കാരുടെ മകളെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സുനില്‍ ഭീല്‍ എന്ന 21 കാരനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് കുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുണ്ട്. ഇവര്‍ക്ക് സമീപമാണ് ഇയാളും ഉറങ്ങിയിരുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. 50 മീറ്റര്‍ മാറി ഒരു വാണിജ്യ സമുച്ഛയത്തിന്റെ താഴത്തെ നിലയില്‍ എത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ തലയിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക