ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുന്ന “സച്ചിന്” എന്ന സിനിമയുടെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ നാളെ രാവിലെ 10 മണിക്ക് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നു.
https://www.facebook.com/photo.php?fbid=10156374004939394&set=a.383290049393.159259.539389393&type=3
ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന് ഒരു മുഴുനീള എന്റെര്‍റ്റൈനെറാണ്. ഈ ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.
നായികയായി എത്തുന്നത് അന്ന രേഷ്മ രാജനാണ്. അജു വര്‍ഗീസ്, അപ്പനി ശരത് , ധര്മജന്, ഹരീഷ് കണാരന്, രമേശ് പിഷാരടി , ജൂബി നൈനാന് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയുടെ രണ്ടാം ഘട ചിത്രീകരണം അടുത്ത മാസം പുനലൂരില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക