അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലിക നിയന്ത്രണം വിട്ട കാറിടിച്ചു മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെ കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാനപാതയിലെ അമ്ബലത്തറയ്ക്കു സമീപം മൂന്നാം മൈലിലാണ് അപകടം.
ആലക്കോട് തടിക്കടവ് കുമ്ബളവേലില് ലിജോ ജോസഫ് – ബിന്‍സി ദമ്ബതികളുടെ മകളും അമ്പലത്തറ മേരിക്യൂന്‍ പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ എലിസബത്ത് (10) ആണ് മരിച്ചത്.
വസ്ത്രങ്ങളെടുക്കുന്നതിനായി കാഞ്ഞങ്ങാട്ടേയ്ക്കു പോകാനിറങ്ങിയതായിരുന്നു ലിജോയും ബിന്‍സിയും മൂന്നു മക്കളും. ഈ സമയത്താണ് നിയന്ത്രണംവിട്ട കാര്‍ എലിസബത്തിനെയും ബിന്‍സിയെയും ഇടിച്ചത്.
പരിക്കേറ്റവരെ ഉടന്‍ തന്നെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും എലിസബത്തിന്റെ നില ഗുരുതരമായതിനാല്‍ മംഗളുരുവിലേയ്ക്കു മാറ്റുകയായിരുന്നു. മംഗളുരുവിലേയ്ക്കുള്ള വഴിമധ്യേ എലിസബത്ത് മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക