പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കി ഓര്‍ഡിനന്‍സ് പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി നടി വരലക്ഷ്മി ശരത്കുമാര്. ബലാത്സംഗം ചെയ്യുന്നവര്‍ക്കെല്ലാം വധശിക്ഷ ഉറപ്പാക്കണം-കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന്റെ വാര്‍ത്തയ്ക്കൊപ്പം വരലക്ഷ്മി ട്വീറ്റ് ചെയ്തു.
ചെറിയ പെണ്‍കുട്ടികളെ മാത്രമല്ല, ഏതൊരു പെണ്ണിനെയും അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നവര്‍ക്കും വധ ശിക്ഷ നൽകണമെന്ന് വര ലക്ഷ്മി ശരത്കുമാർ. എല്ലാ ബലാത്സംഗങ്ങള്‍ക്കും വധശിക്ഷ തന്നെ വേണം . സമ്മതമില്ലാതെ ഒരാള്‍ക്ക് ഒരു സ്ത്രീയെയോ പെണ്‍കുട്ടിയെയോ സ്പര്‍ശിക്കാനാവില്ല. ഇനി മേല്‍ ഒരു ബലാത്സംഗവും ഉണ്ടാവരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക