ഓണ്‍ലൈന്‍ സേവനദാതാക്കളായ ആമസോണ്‍ ഇന്ത്യയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങുന്നു. അടുക്കളയിലേക്ക് വേണ്ട എല്ലാ ഉൽപ്പന്നങ്ങളും രണ്ടു മണിക്കുറിനകം വീട്ടിലെത്തിക്കുന്ന പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പലചരക്കു ഉത്പന്നങ്ങള്‍, പച്ചക്കറി, ഇറച്ചി, പഴങ്ങള്‍ തുടങ്ങി ഏത് സാധനങ്ങളും രണ്ട് മണിക്കൂര്‍ കൊണ്ട് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ആമസോണ്‍ നടപ്പാക്കാനൊരുങ്ങുന്നത്.
ഇന്ത്യയില്‍ എവിടേക്കും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി ഗ്രോസറി ഉൽപന്നങ്ങൾ എത്തിച്ചു നല്കുന്ന പദ്ധതിയായ ‘ആമസോണ്‍ ഫ്രഷ്’ അഞ്ച് വര്‍ഷം കൊണ്ട് സാക്ഷാത്കരിക്കാനാണ് ആമസോണ്‍ നീക്കം.സോപ്പ്, ക്രീമുകൾ, ബേക്കിങ് ഉത്പന്നങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ, ക്ലീനിംഗ് പ്രൊഡക്ടുകൾ തുടങ്ങല ഇപ്പോള്‍ തന്നെ ഒരു വലിയ വിഭാഗം ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി ലഭ്യമാണ്. ഇത് മറ്റ് ഗ്രോസറി, വെജിറ്റബിള്‍ വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ആമസോണിന്റെ ഇന്ത്യയിലെ കച്ചവടത്തില്‍ പകുതിയിലധികവും അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഗ്രോസറി വിഭാഗമായിരിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക