സംസ്ഥാനത്ത് പെട്രോള്‍, ഡീസലിന് റെക്കോര്‍ഡ് വില. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്കാണ് പെട്രോൾ വില കുതിക്കുന്നത്. നിലവിലെ അവസ്ഥ തുടർന്നാൽ ദിവസങ്ങൾക്കകം വില സർവകാല റെക്കോഡിലെത്തുമെന്നാണ് സൂചന.
പെട്രോളിന് 78.47 രൂപയായി വര്‍ധിച്ചു. 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്. ഡീസലിന് തിരുവനന്തപുരത്ത് 71.33 രൂപ.
കൊച്ചിയിൽ യഥാക്രമം 77.15ഉം 70.08ഉം. പെട്രോളിനും ഡീസലിനും ഞായറാഴ്ച ലിറ്ററിന് 20 പൈസയോളം വർധിച്ചു. ഇൗമാസം മാത്രം പെട്രോളിന് 70 പൈസയും 1.02 പൈസയും കൂടി. മുംബൈയിൽ 82.25, 69.91, കൊൽക്കത്തയിൽ 77.10, 68.35, ഡൽഹിയിൽ 74.40, 65.56, ചെന്നൈയിൽ 77.19, 69.27 എന്നിങ്ങനെയാണ് ഞായറാഴ്ച യഥാക്രമം പെട്രോൾ, ഡീസൽ വിലകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക